തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് നടയിൽ ചേർന്ന കൂട്ടായ്‌മ എൻ.സി.പി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ. വർക്കല ബി. രവികുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് നന്ദിയോട് സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി നേതാക്കളായ കെ. ഷാജി, രാധാകൃഷ്‌ണകുറുപ്പ്, ആറാലുമൂട് മുരളീധരൻ നായർ, കെ. കുമാരപിള്ള, പി.കെ. പുഷ്‌കരകുമാർ, ആർ.എസ്. സുനിൽ കുമാർ, വി. പത്മകുമാർ, അഡ്വ.വി.ആർ. സ്വാമിനാഥൻ, ആർ. ലീലാമ്മ, മേലത്തുമേലെ രാജൻ, ആർ. സിയാദ് എന്നിവർ പങ്കെടുത്തു.