തിരുവനന്തപുരം: പി.ജി ആയുർവേദ (ഡിഗ്രി, ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയും രേഖകളുമായി എട്ടിന് വൈകിട്ട് മൂന്നിനകം കോളേജുകളിലെത്തി പ്രവേശനം നേടണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300
ബിഫാം മോപ്അപ് അലോട്ട്മെന്റ്
ഗവ.ഫാർമസി കോളേജുകളിലെ ഒഴിവുള്ള ബിഫാം സീറ്റുകളിലേക്ക് മോപ്അപ് അലോട്ട്മെന്റിന് www.cee.kerala.gov.in ൽ ഫെബ്രുവരി ഒന്നുമുതൽ നാലിന് വൈകിട്ട് മൂന്നുവരെ ഓൺലൈനായി ഓപ്ഷൻ നൽകാം. അഞ്ചിന് വൈകിട്ട് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ 10ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471-2525300
അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ പറശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ് സി നഴ്സിംഗ്(ആയുർവേദം, ബി.ഫാം(ആയുർവേദം) കോഴ്സുകളിലേക്ക് ഓൺലൈനായി സമർപ്പിച്ച ഓപ്ഷനുകൾ പ്രകാരമുള്ള അലോട്ട്മെന്റ് വിവരങ്ങൾ www.lbscetnre.kerala.gov.in ൽ. അലോട്ട്മെന്റ് ലഭിച്ചവർ ഫെബ്രുവരി മൂന്നിനകം പ്രവേശനം നേടണം. ഫോൺ: 04712560363, 364.
റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.lbscentre.kerala.gov.in ൽ. ഫോൺ: 0471-2560363, 364.
കെൽട്രോണിന്റെ ഹ്രസ്വകാല കോഴ്സുകൾ
കെൽട്രോണിന്റെ മൂന്ന് മാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ലാൻഡ് സർവേ, സിവിൽ ആർക്കിടെക്ചർ ഡ്രോയിംഗ്, ഓട്ടോകാഡ്, ഒരു മാസം ദൈർഘ്യമുള്ള ടോട്ടർ സ്റ്റേഷൻ സർവേ എന്നീ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴിസുകളിലേക്ക് എസ്.എസ്.എൽ.സി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വഴുതയ്ക്കാട് വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 8136802304, 0471 2325154.
ഐ.എച്ച്.ആർ.ഡി പരീക്ഷാഫലം
ഐ.എച്ച്.ആർ.ഡി നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ)/ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) കോഴ്സുകളുടെ റഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം www.ihrd.ac.inൽ. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ 15 വരെ പിഴ കൂടാതെയും 18 വരെ 200 രൂപ പിഴയോടെയും സമർപ്പിക്കാം. ഏപ്രിൽ /മേയ് 2021-ലെ 2018 സ്കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവർക്ക് അപേക്ഷകൾ മാർച്ച് 15ന് മുൻപും 200 രൂപ പിഴയോടെ മാർച്ച് 18 വരെയും സമർപ്പിക്കാം.
മേട്രൺ: വാക് ഇൻ ഇന്റർവ്യൂ എട്ടിന്
മീഡിയ അക്കാഡമിയിലെ വനിതാ ഹോസ്റ്റൽ മേട്രൺ തസ്തികയിലേക്ക് നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ എട്ടിന് രാവിലെ 11.30ന് കാക്കനാട് മീഡിയ അക്കാഡമിയിൽ നടക്കും.
50 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രീഡിഗ്രി അടിസ്ഥാനയോഗ്യത. മുൻപരിചയം അഭികാമ്യം. 24 മണിക്കൂറും ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യണം. ഹോസ്റ്റൽ അടയ്ക്കുന്ന ദിവസങ്ങളിൽ ഒഴികെ മറ്റ് അവധി ദിവസങ്ങളില്ല. പ്രായം, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ഡെപ്യൂട്ടേഷൻ ഫാക്കൽറ്റി നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഫാക്കൽറ്റിമാരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഗവ.ജീവനക്കാർക്ക് മാർച്ച് ഒന്നു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.img.kerala.gov.in.
ആയുർവേദ അദ്ധ്യാപക ഒഴിവ്
തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ അഗദതന്ത്ര അദ്ധ്യാപക തസ്തികയിലേക്ക് കരാർ നിയമനത്തിന് ഫെബ്രുവരി ഒൻപതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
അഗദതന്ത്രയിൽ ബിരുദാനന്തര ബിരുദം, എ ക്ലാസ് മെഡിക്കൽ കൗൺസിലർ രജിസ്ട്രേഷൻ, പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിലാണ് ഇന്റർവ്യൂ. അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ കരാറടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ദ്രവ്യഗുണവിജ്ഞാനം വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം എട്ടിന് രാവിലെ 10.30ന് ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷനിലെനിയമനം
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ - കേരള നടപ്പിലാക്കുന്ന സംയോജിത ഹോർട്ടികൾച്ചർ വികസന പദ്ധതിയിലേക്ക് ഫീൽഡ് കൺസൾട്ടന്റ് (5 എണ്ണം), ഫീൽഡ് അസിസ്റ്റന്റ് (2 എണ്ണം) പ്രോജക്ട് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ മൊത്തവേതന അടിസ്ഥാനത്തിൽ ബി.എസ് സി. (അഗ്രി) യോഗ്യതയുളളവരെ ഫീൽഡ് കൺസൾട്ടന്റായും (27,000 രൂപ), വി.എച്ച്.എസ്.സി (അഗ്രി) യോഗ്യതയുളളവരെ ഫീൽഡ് അസിസ്റ്റന്റായും (21,000 രൂപ) നിയമിക്കും. പ്രായപരിധി 40 വയസ്. അവസാന തീയതി ഫെബ്രുവരി എട്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2330856, 2330857, ഇ- മെയിൽ infoshmkerala@gmail.com.
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള റോഡ് സുരക്ഷാ അതോറിട്ടിയിൽ ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികയിലുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. ശമ്പള സ്കെയിൽ 19,000 - 43,600 രൂപ. കേരള സർവീസ് റൂൾ പാർട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള മാതൃകയിൽ അപേക്ഷ, ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തിരം കേരള റോഡ് സുരക്ഷാ കമ്മീഷണർ, ട്രാൻസ് ടവേഴ്സ്, തിരുവനന്തപുരം 14 എന്ന വിലാസത്തിൽ 10 ദിവസത്തിനകം ലഭിക്കണം. ഫോൺ: 04712336369.