തിരുവനന്തപുരം: അഞ്ച് വയസിന് താഴെയുള്ള 24,49,222 കുട്ടികൾക്ക് 24,690 ബൂത്തുകളിലായി ഇന്ന് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് സമയം. അങ്കണവാടികൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ, ആരോഗ്യകേന്ദ്രങ്ങൾ, വായനശാല, വിമാനത്താവളം,ബോട്ടുജെട്ടി, റെയിൽവേ സ്‌റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്.