തിരുവനന്തപുരം: നിലവിലെ വിജിലൻസ് സംവിധാനത്തിന് പകരം വിജിലൻസ് കമ്മിഷൻ രൂപീകരിക്കണമെന്നതാണ് വി.എസ്. അച്യുതാനന്ദൻ അദ്ധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷന്റെ പ്രഥമ റിപ്പോർട്ടിലെ ശുപാർശ. വിവിധ മേഖലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തിയുള്ള 13 റിപ്പോർട്ടുകൾ തയാറാക്കി.
പ്രധാന ശുപാർശകൾ
റിപ്പോർട്ട് 1: വിജിലൻസ് കമ്മിഷൻ രൂപീകരിക്കണം.
റിപ്പോർട്ട് 2: സിവിൽ സർവ്വീസിൽ പ്രവേശിക്കുമ്പോൾ തന്നെ പരിശീലനം.
റിപ്പോർട്ട് 3: ശിശുക്ഷേമ സമിതി, ജുവനൈൽ ബോർഡ് ഭരണസമിതികൾ മൂന്ന് വർഷത്തിലൊരിക്കൽ പുന:സംഘടിപ്പിക്കണം, പോക്സോ കേസുകളിൽ കേസെടുക്കും മുമ്പ് ഇരയെ അന്വേഷണോദ്യോഗസ്ഥൻ കണ്ട് മൊഴിയെടുക്കണം, ഗാർഹിക, സ്ത്രീ പീഡനക്കേസുകൾ വേഗം തീർപ്പാക്കാൻ പ്രത്യേക കോടതി, പൊലീസ് സ്റ്റേഷനുകളിൽ മുതിർന്ന പൗരന്മാരുടെ പട്ടിക.
റിപ്പോർട്ട് 4: ജീവനക്കാരന്റെ അഭാവത്തിൽ ആ വിഭാഗത്തിലെ സേവനം നിഷേധിക്കാതിരിക്കാൻ പകരം സംവിധാനം, ഓഫീസുകളിൽ ബയോമെട്രിക് ഹാജർ, സേവന, വേതന വ്യവസ്ഥകൾ സംബന്ധിച്ച് സ്പെഷ്യൽ റൂൾസിന്റെ ഭേദഗതി രണ്ട് കൊല്ലത്തിനകം വേണം, യാത്രാച്ചെലവ് കുറയ്ക്കാൻ വീഡിയോ കോൺഫറൻസിംഗ് വ്യാപകമാക്കണം.
റിപ്പോർട്ട് 5: സർക്കാർ ഓഫീസുകളിൽ ഏകീകൃത സർട്ടിഫിക്കറ്റ് സംവിധാനം, ഭൂധാർ കാർഡ് കേരളത്തിലും.
റിപ്പോർട്ട് 6: മത്സ്യ വ്യവസായത്തിലെ മുഴുവൻ തൊഴിലാളികളെയും ഉൾക്കൊള്ളിക്കാൻ മത്സ്യത്തൊഴിലാളി ക്ഷേമനിധി നിയമ ഭേദഗതി. വനാവകാശ നിയമം നടപ്പാക്കണം.
റിപ്പോർട്ട് 7: ടെൻഡർ സുതാര്യത ഉറപ്പാക്കാൻ തമിഴ്നാട് മാതൃകയിൽ നിയമം
റിപ്പോർട്ട് 8ൽ: കൃഷി, മാലിന്യ സംസ്കരണ മേഖലയിൽ സമഗ്രനിർദ്ദേശങ്ങൾ
റിപ്പോർട്ട് 9ൽ: സർക്കാർ ഓഫീസുകളിൽ ഇ-ഗവേണൻസ് വേഗത്തിലാക്കണം.