കൊച്ചി: ഭാരതസർക്കാർ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡി സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ശുചിത്വ ബോധവത്കരണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ജില്ലാ ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ.സി.പൊന്നുമോൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഹാത്മാ യൂണിറ്റ് പ്രസിഡന്റ് അമൽ എം.ആർ മത്സരത്തിന് നേതൃത്വം നൽകി. സ്വച്ഛത പക്വാഡയുടെ ഭാഗമായി നടന്ന മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്ന് 70തോളം ഹയർസെക്കൻഡറി വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരത്തിൽ ഗൗതം കൃഷ്ണ(ശ്രീനാരായണ പബ്ലിക് സ്കൂൾ പൂത്തോട്ട) അർച്ചന ജയകുമാർ (ഗവൺമെന്റ് എച്ച്.എസ്.എസ് മുളന്തുരുത്തി) റെയ്ച്ചൽ എസ്.ജോർജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചടങ്ങിൽ മഹാത്മാ യൂണിറ്റ് രക്ഷാധികാരി എം.രഞ്ജിത്ത് കുമാർ, ആർ.കൃഷ്ണാനന്ദ്, വൈസ് പ്രസിഡന്റ് ജെറി ജോൺസൺ, ദിലു സാമുവൽ എന്നിവർ സംസാരിച്ചു.