കൊച്ചി: ക്രൈസ്തവ സഭയുടെ വിദേശ, സ്വദേശ സ്വത്ത് വിവരങ്ങൾ അന്വേഷണ വിധേയമാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗാമായാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെന്ന് കപ്പൂച്ചിൻ വൈദീകൻ ഫാ. ഡോമിനിക് പത്യാല ആരോപിച്ചു.ക്രൈസ്തവ മതനേതൃത്തത്തിന്റെ പ്രധാനമന്ത്രി സന്ദർശനത്തിലെ രാഷ്ട്രീയം എന്ന വിഷയത്തിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ നത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാർത്ഥ താത്പര്യങ്ങൾക്കായി സമുദായാംഗങ്ങളെ മതരാഷ്ട്രവാദികൾക്ക് പണയപ്പെടുത്താനുള്ള മെത്രാന്മാരുടെ ശ്രമത്തിന് വിശ്വാസികളിൽനിന്നും വലിയ തിരിച്ചടി ഉണ്ടാകും. ഫാ. ഡോമിക്ക് പറഞ്ഞു. ജായിന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടൻ മോഡറേറ്ററായിരുന്നു. പ്രൊഫ. പി.ജെ ജയിംസ്, സി. അഡ്വ. ടീന ജോസ് എന്നിവർ വിഷയാവതരണം നടത്തി. ഇഗ്‌നേഷ്യസ് ഗൊൺസാൽവസ്, ഷൈജു ആന്റണി, ജോർജ് കട്ടിക്കാരൻ, അഡ്വ. വർഗീസ് പറമ്പിൽ, ജോയ് കള്ളിവയലിൽ, ജേക്കബ് മാത്യു, ബാബു ഈരത്തറ തുടങ്ങിയവർ പ്രസംഗിച്ചു.