gandhiji

മലയിൻകീഴ്: ലോക് ബന്ധു രാജ് നാരായൺ ജി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജി രക്തസാക്ഷിത്വ ദിനാചരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹനന്റെ അദ്ധ്യക്ഷതയിൽ കുണ്ടമൺകടവ് ഗാന്ധി സ്ക്വയറിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഷാജി, പഞ്ചായത്ത് അംഗങ്ങളായ അജീഷ്, സുരേഷ്, എം.കെ. സുരേഷ്, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, ബ്ലോക് പഞ്ചായത്ത് അംഗം ആർ.ബി. ബിജുദാസ്, കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു, ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ കൺവീനർ മുഹമ്മദ് മാഹീൻ എന്നിവർ സംസാരിച്ചു. കോർപറേഷൻ കൗസിലർമാരായ സന്ധ്യ, മഞ്ജു, പാർവതി എന്നിവർക്ക് മഹാത്മാ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. കാട്ടാക്കട ബ്ലോക്ക് അംഗം വസുനിത, കാട്ടാക്കട പഞ്ചായത്ത് അംഗം വിജയകുമാർ, ട്രസ്റ്റി അംഗങ്ങളായ അഷ്‌ക്കർഷാ, അൻവർഷാ, ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർമാരായ പൂവ്വച്ചൽ സുധീർ, സാബു സൈനുദ്ധീൻ എന്നിവർ പങ്കെടുത്തു. കൺവീനർ പ്രതീപ് സംഘമിത്ര നന്ദി പറഞ്ഞു. കഞ്ഞിസദ്യയും ഉണ്ടായിരുന്നു.