തിരുവനന്തപുരം: വഞ്ചിയൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷിത്വ ദിനാചരണം നടത്തി. പുളിമൂട് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്ന് സംഘടിപ്പിച്ച പദയാത്ര വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എസ്. ഹരീന്ദ്രനാഥ്, എം.എ. പത്മകുമാർ, പി. പത്മകുമാർ, ചിത്രാലയം ഹരികുമാർ, ബി. വിജയകുമാർ, ഡി. അനിൽകുമാർ, വഞ്ചിയൂർ രാധാകൃഷ്ണൻ, പി.എസ്. സരോജം, വഞ്ചിയൂർ ഉണ്ണി, രാമചന്ദ്രൻ നായർ, ശംഭു പാൽകുളങ്ങര, സുരേഷ് പാൽകുളങ്ങര, നിസാർ, ഗിരീഷ് എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം പേട്ട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്‌തു. കെ.പി.സി.സി സെക്രട്ടറി സൈമൺ അലക്‌സ് തുടങ്ങിയവർ പങ്കെടുത്തു.