strike

കൊച്ചി: ഇന്ധനവിലവർദ്ധനവിനെതിരെ ഐ.എൻ.ടി.യു.സി യുവ തൊഴിലാളിവിഭാഗം എറണാകുളം ജില്ലാ കമ്മിറ്റി ഓട്ടോറിക്ഷ കെട്ടി വലിച്ച് പ്രതിഷേധിച്ചു. പ്രതിഷേധസമരം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ രഞ്ജിത്ത്കുമാർ.ജി അദ്ധ്യക്ഷത വഹിച്ച സമരത്തിൽ സംസ്ഥാന ചെയർമാൻ നിഷാബ്മുല്ലോളി മുഖ്യപ്രഭാഷണം നടത്തി. വൈറ്റില മണ്ഡലം പ്രസിഡന്റ് ആൽബി വൈറ്റില, മുജീബ്, രഞ്ജിത് വി.ആർ, റാംകിളിക്കാർ, ടെറൻസ് ടി.ജെ, രാജു ആന്റണി, ആൽബിൻ രാജു, രാജീവ്‌ ആർ.നായർ, ഹരികൃഷ്ണൻ, മുരളീധരൻ എന്നിവർ സംസാരിച്ചു. യുവതൊഴിലാളി വിഭാഗം സംസ്ഥാന സെക്രട്ടറി ഷുഹൈബ് അസീസ് നന്ദി രേഖപ്പെടുത്തി.