പാറശാല: കോൺഗ്രസ് പാറശാലയിൽ ഗാന്ധിസ്മൃതി യാത്രകൾ സംഘടിപ്പിച്ചു.പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശാല ഗാന്ധി പാർക്കിൽ നിന്നും, പരശുവക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പവതിയാൻവിള നിന്നും ആരംഭിച്ച പദയാത്രകൾ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ എ.ടി.ജോർജ്,കെ.പി.സി സെക്രട്ടറി ആർ.വത്സലൻ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബുക്കുട്ടൻ നായർ, അഡ്വ.മഞ്ചവിളാകം ജയൻ,കൊറ്റാമം വിനോദ്, പാറശാല സുധാകരൻ,അഡ്വ.ജോൺ,പാറശാല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ,കൊറ്റാമം മോഹനൻ, അടുമാൻകാട് സുരേഷ്, പെരുവിള രവി, വിക്ടർ സാമൂവൽ, വി.കെ.ജയറാം, പാറശാല രാജൻ, പഞ്ചായത്ത് അംഗങ്ങളായ വിനയനാഥ്, സുധാമണി, മഹിളാകുമാരി എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യാത്രയ്ക്ക് പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രനും, പരശുവയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വം സംഘടിപ്പിച്ച യാത്രയ്ക്ക് പ്രസിഡൻറ് സുനിൽകുമാറും നേതൃത്വം നൽകി.