oommenchandy-

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിൽ കേരളം വൻ പരാജയമായെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇതേക്കുറിച്ചു പഠിക്കാൻ ബന്ധപ്പെട്ട എല്ലാ വിഭാഗം വിദഗ്‌ദ്ധരെയും ഉൾപ്പെടുത്തി അടിയന്തരമായി സമിതി രൂപീകരിക്കണം. ഏതു മാനദണ്ഡം ഉപയോഗിച്ചാലും കേരളത്തിന്റെ പരാജയം സുവ്യക്തം.
ജനസാന്ദ്രതയും പ്രായമായവരും പ്രമേഹരോഗികളും കേരളത്തിൽ കൂടുതലാണെന്നും മറ്റുമാണ് സർക്കാരിന്റെ ന്യായീകരണം. തദ്ദേശ തിരഞ്ഞെടുപ്പിനെയും ന്യായീകരിക്കാൻ ഉപയോഗിക്കുന്നു. കേരളത്തേക്കാൾ ജനസാന്ദ്രത കൂടിയ ഡൽഹി, യു.പി, പശ്ചിമ ബംഗാൾ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് നിയന്ത്രിക്കപ്പെട്ടു. പ്രമേഹരോഗികളുടെ കാര്യമെടുത്താലും കേരളത്തെക്കാൾ മുന്നിൽ സംസ്ഥാനങ്ങളുണ്ട്. തദ്ദേശതിരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലും വൻ ജനകീയ പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിലും കൊവിഡ് നിയന്ത്രണവിധേയമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.