rr

തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി ഗാരേജിൽ മെക്കാനിക്കൽ പരിശോധന നടത്തുന്നതിനിടെ ടയർ ഇൻസ്‌പെക്ടർ ബസുകൾക്കിടയിൽ പെട്ട് മരിച്ചു. കൈമനം പ്രകാശ് ഭവനിൽ എസ്.ഐ.പ്രകാശാണ് (52) മരിച്ചത്. ഇന്നലെ രാവിലെ പത്തേമുക്കാലോടെയായിരുന്നു ദുരന്തം.
ഗാരേജിൽ ഒരു ബസിന്റെ പിന്നിൽ നിന്ന് പ്രകാശ് ടയർ പരിശോധന നടത്തുന്നത് ശ്രദ്ധയിൽപ്പെടാതിരുന്ന മെക്കാനിക് മറ്റൊരു ബസ് പിന്നിലേക്ക് എടുക്കുന്നതിനിടെയായിരുന്നു അപകടം. രണ്ടു ബസുകൾക്കിടയിൽപ്പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒന്നോടെ മരിച്ചു. സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. ഭാര്യ:സിന്ധു, മകൻ:വൈശാഖ്.