തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയന്റെ നേതൃത്വത്തിൽ ' വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക ' എന്ന ഗുരുദേവ സന്ദേശത്തിന്റെ 94-ാം വാർഷികം ഇന്നലെ കൈതമുക്ക് ശ്രീനാരായണ ഷഷ്ഠ്യബ്ദപൂർത്തി സ്‌മാരക മന്ദിരത്തിൽ യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജിന്റെ അദ്ധ്യക്ഷതയിൽ നടന്നു. വാർഷികാഘോഷ പരിപാടി യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്‌തു. യോഗം ഡയറക്ടർ ബോർഡംഗം കടകംപള്ളി സനൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ കെ.പി. അംബീശൻ, കെ.വി. അനിൽകുമാർ, പി. വേണുഗോപാൽ എന്നിവർ ആശംസാപ്രസംഗം നടത്തി. എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ ആർ.പി. തംബുരു സ്വാഗതവും യൂണിയൻ കൗൺസിലർ പി.എസ്. പ്രേമചന്ദ്രൻ നന്ദിയും പറഞ്ഞു.