തിരുവനന്തപുരം: ജില്ലാ തലത്തിൽ പ്രഗല്ഭരായ ഗവേഷകരെ തിരഞ്ഞെടുക്കുന്നതിനായി സമഗ്ര ശിക്ഷ കേരള അർബൻ റിസോഴ്സ് സെന്റർ നടത്തിയ ജില്ലാതല പ്രോജക്ട് അവതരണത്തിന്റെ ഉദ്ഘാടനം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ .വി.ആർ. നിർവഹിച്ചു. സുരേഷ് കുമാർ എ.കെ, എൻ. രത്കുമാർ, നസീമാബീവി, അനൂപ് ആർ, ഇസ്മായിൽ എന്നിവർ പങ്കെടുത്തു. ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിന്നായി 60 കുട്ടികൾ ശാസ്ത്ര ഗണിത വിഷയങ്ങളിൽ പ്രോജക്ടുകൾ അവതരിപ്പിച്ചു.