1

പൂവാർ: റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കാഞ്ഞിരംകുളം വേങ്ങനിന്ന എ.എസ്.എസ് ഭവനിൽ സുരേഷി (38)നെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റുചെയ്തു. വേങ്ങനിന്ന വടക്കരിക് പുത്തൻ വീട്ടിൽ മനോഹര ( 57)നെ ഇക്കഴിഞ്ഞ 21ന് വീട്ടിൽ കയറി കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് അറസ്റ്റ്.ഇരുവരും അയൽ വാസികളാണ്. വസ്തു തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ മനോഹരൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

ചികിത്സയിലാണ്. കാഞ്ഞിരംകുളം സി.ഐ സുരേഷ് വി. നായരുടെ നേതൃത്വത്തിൽ എസ്.ഐ താജുദ്ദീൻ, എ.എസ്.ഐ ആനന്ദകുമാർ, സി.പി.ഒ മാരായ ഷമ്മി ,വിപിൻ ഘോഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.