saseendran

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാൻസ്പോർട്ട് കമ്പനിയായ 'സ്വിഫ്ട്' നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളുമായി മന്ത്രി എ.കെ.ശശീന്ദ്രൻ ഫെബ്രുവരി 6ന് ചർച്ച നടത്തും. പ്രതിപക്ഷ സംഘടനകളായ ടി.ഡി.എഫും ബി.എം.എസും തുടക്കം മുതൽ സ്വിഫ്ടിനെ എതിർക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രി സംഘടനാ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചത്. നേരത്തെ ഇതേ വിഷയത്തിൽ സി.എം.ഡി ബിജു രമേശ് സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.