secretariat

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കമ്മിഷന്റെ പുതിയ ശുപാർ‌ശകൾ പ്രകാരം അണ്ടർ സെക്രട്ടറിമാർക്കും ഔദ്യാഗിക ആവശ്യങ്ങൾക്ക് വിമാന യാത്ര നടത്താം. നിലവിലെ നിർദ്ദേശ പ്രകാരം 55,​350-1,​01,​400 സ്കെയിലിന് മുകളിലുള്ള ഉദ്യോഗസ്ഥർക്ക് മാത്രമേ വിമാന യാത്ര അനുവദിക്കുന്നുള്ളൂ. എന്നാൽ ഡൽഹിയിൽ പല ഒൗദ്യോഗിക യാത്രകൾക്കും പോവേണ്ടി വരുന്ന അണ്ടർ സെക്രട്ടറിമാർക്കും മറ്റും ആറുദിവസം ട്രെയിനിൽ യാത്ര വേണ്ടിവരുന്നു. അതിനാലാണ് അണ്ടർ സെക്രട്ടറിമാർക്കും വിമാന യാത്ര അനുവദിക്കാൻ ശുപാ‌ർശ ചെയ്തത്. ഇവരുടെ ശമ്പള സ്കെയിൽ ഇപ്പോൾ 45,​800-89,​000 രൂപയാണ്.

വിരമിച്ചവരുടെ പരമാവധി പെൻഷൻ 83,​400 രൂപയായി കമ്മിഷൻ ശുപാർശ ചെയ്തു. പരമാവധി ശമ്പളമായ 1,​66,​800 രൂപയുടെ പകുതിയാണിത്. പരമാവധി കുടുംബ പെൻഷൻ 50,​040 രൂപയായിരിക്കും. ഇരുവിഭാഗങ്ങളിലും കുറഞ്ഞ പെൻഷൻ 11,​500 രൂപയാണ്.