ration-card

തിരുവനന്തപുരം: താലൂക്ക് അടിസ്ഥാനത്തിൽ റേഷൻ കാർഡുകളുടെ മുൻഗണനാ വിഭാഗങ്ങളുടെ പരിവർത്തനം സംസ്ഥാന ഡയറക്ടർ തലത്തിൽ പരിശോധിച്ച് നൽകുന്ന ഉത്തരവിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.

അതേസമയം, ഫെബ്രുവരിയിൽ ജില്ലാടിസ്ഥാനത്തിൽ നടക്കുന്ന സാന്ത്വന സ്പർശം അദാലത്തുകളിൽ റേഷൻ കാർഡ് സംബന്ധ പരാതികളിൽ അടിയന്തര പ്രാധാന്യമുള്ളവയിൽ തുടർനടപടി സ്വീകരിക്കാൻ ജില്ലാ സപ്ലൈ ഓഫീസർമാർക്ക് അധികാരം നൽകിയിട്ടുണ്ട്.