തിരുവനന്തപുരം: ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി ആറുവരെ നീട്ടിയതായി റേഷനിംഗ് കൺട്രോളർ അറിയിച്ചു. ഇ-പോസ് തകരാറു കാരണം റേഷൻ കടകളിൽ നാലു ദിവസം റേഷൻ വിതരണം തടസപ്പെട്ടതുകൊണ്ടാണ് ഈ ക്രമീകരണം. ജനുവരിയിലെ ഭക്ഷ്യക്കിറ്റ് വിതരണവും ഇതോടൊപ്പം നടക്കും.