തിരുവനന്തപുരം: അനെർട്ടും എനർജി എഫിഷ്യൻസി സർവ്വീസ് ലിമിറ്റഡുമായി സഹകരിച്ച് ജില്ലയിൽ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നു. സംസ്ഥാന, ദേശീയ പാതകൾ, എം.സി റോഡ് ഉൾപ്പടെയുള്ള പ്രധാന റോഡുകൾ, താലൂക്ക് ആസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്. കുറഞ്ഞത് അഞ്ചു സെന്റ് സ്ഥലമുള്ള സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും പദ്ധതിയുടെ ഭാഗമാകാം. പ്രധാന റോഡരികിൽ അഞ്ചു മുതൽ പത്തു സെന്റ് സ്ഥലം പത്തു വർഷത്തേക്കു അനെർട്ടിനു നൽകിയാൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് 70 പൈസ നിരക്കിൽ സ്ഥല വാടക ലഭിക്കും. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം ഇത്തരത്തിൽ പ്രയോജനപ്പെടുത്താനാകും. കൂടുതൽ വിവരങ്ങൾക്ക് 9188119401.