തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജയിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകിത്തുടങ്ങി. ഡയറക്ടർ പ്രൊഫ.കെ. ജയകുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ഭരണകൂടം നൽകിയ പട്ടിക പ്രകാരമുള്ള 100 പേർക്കാണ് ആദ്യദിവസം വാക്‌സിനെടുത്തത്. കുത്തിവയ്പ്പ് നൽകുന്നതിനും അരമണിക്കൂർ നിരീക്ഷണത്തിനും പ്രത്യേക സൗകര്യമുണ്ട്.