gandi

കിളിമാനൂർ: ഗാന്ധിയെ മറക്കരുത് ഇന്ത്യ തോൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി ​ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ കിളിമാനൂർ ബ്ലോക്ക് പരിധിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കിളിമാനൂർ ടൗണിൽ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയം​ഗം കണ്ണൂർ വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് എ.ആർ. നിയാസ് അദ്ധ്യക്ഷനായി. എ.എസ്. അനൂപ് സ്വാ​ഗതവും കൊടുവഴന്നൂർ അഖിൽ നന്ദിയും പറഞ്ഞു. ന​ഗരൂരിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റം​ഗം ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. അഭിനാഷ് അദ്ധ്യക്ഷനായി. ഹാരിദ് ഷിഹാബുദ്ദീൻ സ്വാ​ഗതം പറഞ്ഞു. പള്ളിക്കൽ ടൗണിൽ സി.പി.എം ജില്ലാകമ്മിറ്റിയം​ഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. കെ.ആർ. അമ്മു അദ്ധ്യക്ഷയായി. അൽഫാജ് സ്വാ​ഗതവും അജ്മൽ നന്ദിയും പറ‍ഞ്ഞു. മടവൂർ പുലിയൂർകോണത്ത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ ന​ഗരൂർ ഡി. രജിത് ഉദ്ഘാടനം ചെയ്തു. റമീസ് രാജ അദ്ധ്യക്ഷനായി. സമ്പത്ത് സ്വാ​ഗതവും കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു. നാവായിക്കുളം എതുക്കാട് രതീഷ് മണ്ണന്തല ഉദ്ഘാടനം ചെയ്തു. എസ്.എസ്. മനുശങ്കർ അദ്ധ്യക്ഷനായി. അൽ അമീൻ സ്വാ​ഗതവും ഷെമീം നന്ദിയും പറഞ്ഞു. വെള്ളല്ലൂർ മാത്തയിൽ ലെനിൻ ഉദ്ഘാടനം ചെയ്തു. വിഷ്ണു അദ്ധ്യക്ഷനായി. ഫൈസൽ സ്വാ​​ഗതവും വിശാഖ് നന്ദിയും പറഞ്ഞു.