
കിളിമാനൂർ :കോൺഗ്രസ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്‌മൃതിയാത്ര നടത്തി. പനപ്പാംകുന്നു ജംഗ്ഷനിൽ നടന്ന ചടങ്ങ് കെ.പി.സി.സി നിർവാഹകസമിതി അംഗം ആനാട് ജയൻ ഫ്ലാഗ് ഒാഫ് ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഗംഗധര തിലകൻ,ഡി.സി.സി സെക്രെട്ടറി എൻ.ആർ.ജോഷി, പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് എന്നിവർ സംസാരിച്ചു. സ്മൃതി യാത്രാ സമാപനത്തിൽ ചെങ്കികുന്നിൽ കെ.പി.സി.സി മെമ്പർ എൻ സുദർശനൻ,ബ്ലോക്ക് മെമ്പർ ജെ.സജികുമാർ,പോങ്ങനാട് രാധാകൃഷ്ണൻ,ബെൻഷാ ബഷീർ എന്നിവർ സംസാരിച്ചു.