1

നെയ്യാറ്റിൻകര:നെല്ലിമൂട്ടിലെ നിർദ്ധനകുടുംബമായ സന്തോഷിനും കുടുംബത്തിനും കെ.ചെല്ലക്കണ്ണ് നാടാർ മെമ്മോറിയൽ ട്രസ്റ്റ് പണിത് നൽകിയ 'സ്നേഹവീടിന്റെ' താക്കോൽദാനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു.ട്രസ്റ്റ്‌ ചെയർമാൻ അഡ്വ. സി.ആർ. പ്രാണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ്‌ നെയ്യാറ്റിൻകര സനൽ, എം.എൽ.എമാരായ അഡ്വ.എം. വിൻസെന്റ്, ശബരീനാഥൻ, മുൻ എം.എൽ.എമാരായ എ.ടി.ജോർജ്, ആർ.സെൽവരാജ്, അഡ്വ.എസ്.കെ.അശോക് കുമാർ,വെൺപകൽ അവനീന്ദ്രകുമാർ,കക്കാട് രാമചന്ദ്രൻ നായർ, അഡ്വ.മൊഹ്‌നുദീൻ, അഡ്വ. വിനോദ് സെൻ, അഡ്വ.സി.കെ.വത്സലകുമാർ, എസ്.ഉഷാകുമാരി,കെ.എസ്.അനിൽ, അഡ്വ.ആർ.അജയകുമാർ,അഡ്വ. രഞ്ജിത്റാവു,നിനോ അലക്സ്‌,കെ.പി.ദുര്യോധനൻ,സത്യകുമാർ, അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽ,അഡ്വ.വി.പി. വിഷ്ണു,അഡ്വ.അനിത,ഷിജു,സജിത് മര്യാപുരം തുടങ്ങിയവർ പങ്കെടുത്തു.