വിതുര:കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര മാർക്കറ്റ് ജംഗ്ഷൻ മുതൽ ചെറ്റച്ചൽ വരെ ഗാന്ധിസ്മൃതി യാത്ര നടത്തി.കെ.എസ്.ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ ഫ്ലാഗ് ഒാഫ് ചെയ്തു. വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജ് ജാഥ നയിച്ചു. സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. എൻ.കൃഷ്ണൻകാണി,പൊൻപാറ സതീശൻ,ബി.എൽ. മോഹനൻ,എസ്.കുമാരപിള്ള, വി.അനിരുദ്ധൻനായർ, എൽ.വി.വിപിൻ, എൽ.കെ.ലാൽറോയി, കെ.കെ.സുകുമാരൻ,എൽ.കെ.ലാൽറോഷി,എസ്.ജയേന്ദ്രകുമാർ, ബി.മുരളീധരൻനായർ, യു.ഗോപിനാഥൻനായർ,മണ്ണറ വിജയൻ, ഇ.എം.നസീർ,കെ.ആർ.വിജയൻ, ഡി.അജയകുമാർ,കെ.ജി.പ്രസന്നൻ, എം.നസീർ,പി.കെ.റോബിൻസൺ എന്നിവർ പങ്കെടുത്തു. കോൺഗ്രസ് പനയ്ക്കോട്, തൊളിക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും ഗാന്ധിസ്മൃതിയാത്ര നടത്തി. പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ എന്നിവർ നേതൃത്വം നൽകി.