തിരുവനന്തപുരം: നിർദ്ധനയായ ലളിതമ്മയ്ക്ക് ചേന്തി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ചുനൽകി. ഭിന്നശേഷിക്കാരായ രണ്ട് പെൺമക്കളും രോഗിയായ മകനും ഉൾപ്പെടുന്ന കുടുംബമാണ് ലളിതമ്മയുടേത്. ഇവരുടെ അവസ്ഥ മനസിലാക്കിയാണ് അസോസിയേഷന്റെ നേതൃത്വത്തിൽ ' ലളിതമ്മയ്‌ക്ക് ഒരു വീടൊരുക്കാം ' പദ്ധതിയിലൂടെ വീട് യാഥാർത്ഥ്യമാക്കിയത്. അസോസിയേഷൻ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നും സമാഹരിച്ച 15 ലക്ഷം രൂപ ചെലവിട്ട് മൂന്ന് മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. താക്കോൽദാനവും ഗൃഹപ്രവേശനവും ഇന്നലെ അസോസിയേഷൻ പ്രസിഡന്റ് ചേന്തി അനിൽ നിർവഹിച്ചു. വീടിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ കോൺട്രാക്ടറും അസോസിയേഷൻ വൈസ് പ്രസിഡന്റമായ പി. ഭുവനചന്ദ്രൻനായർ, വൈസ് പ്രസിഡന്റ് കെ. സുരേന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറിമാരായ ആർട്ടിസ്റ്റ് സുനിൽകുമാർ, തങ്കമണി അമ്മ, എസ്. ഉത്തമൻ, ട്രഷറർ സി. യശോധരൻ എന്നിവരെ പൊന്നടഅണിയിച്ചു. ചടങ്ങിൽ മുഖ്യരക്ഷാധികാരി ജേക്കബ് കെ. എബ്രഹാം, സെക്രട്ടറി എസ്. സനൽകുമാർ, അസോസിയേഷൻ ഭാരവാഹികൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.