qq

തിരുവനന്തപുരം : യാക്കോബായ സുറിയാനിസഭ അവകാശ സംരക്ഷണത്തിനും നിയമ നിർമ്മാണത്തിനും വേണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സഭയുടെ വിവിധ ദേവാലയങ്ങളിൽ ഇന്നലെ നിൽപ്പു സമരം നടത്തി.

സർക്കാരിൽ പൂർണ പ്രതീക്ഷയുണ്ടെന്നും നിയമ നിർമ്മാണം നടത്തി സഭാ തർക്കം ശാശ്വതമായി പരിഹരിക്കുമെന്ന് വിശ്വാസമുണ്ടെന്നും തിരുവനന്തപുരത്ത് സെന്റ് പീറ്റേഴ്‌സ് യാക്കോബായ കത്തീഡ്രലിൽ നിൽപ്പു സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സഹനസമരം ജനറൽ കൺവീനറും മുംബയ് ഭദ്രാസനാധിപനുമായ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപോലീത്ത പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് യാക്കോബായ കത്തീഡ്രൽ വികാരി ഫാ.സഖറിയാ കളരിക്കാട്, ഡീക്കൻ ഡോ.പോൾ സാമുവൽ, ഡീക്കൻ ജിബിൻ പുന്നശേരിയിൽ, ഷെവലിയർ ഡോ.കോശി എം.ജോർജ്, കത്തീഡ്രൽ ട്രസ്റ്റി പി.സി. കുര്യൻ, സെക്രട്ടറി ബെന്നി വർഗീസ് തുടങ്ങിയവർ നിൽപ്പ് സമരത്തിന് നേതൃത്വം നൽകി.