
തിരുവനന്തപുരം: സിനിമ വ്യവസായത്തിന് ഗുണം ചെയ്യുന്ന സെക്കന്റ് ഷോ കൂടി തുടങ്ങണമെന്ന് നടൻ ജയസൂര്യ.
വെള്ളം സിനിമയുടെ പ്രചരണാർത്ഥം തമ്പാനൂർ കൈരളി തീയറ്ററിലെത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം. കുടുംബ പ്രേക്ഷകർ കൂടുതലായും രാത്രിയാണ് സിനിമ കാണാനെത്തുന്നത്. കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ച് സെക്കന്റ് ഷോകൂടി തുടങ്ങിയാൽ സിനിമ മേഖലയ്‌ക്ക് ഏറെ ഗുണം ചെയ്യുമെന്നും ജയസൂര്യ പറഞ്ഞു. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ആ ഒരു സന്തോഷത്തിന് വേണ്ടിയാണ് ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ‌്തത്. മറ്റ് സിനിമകളുടെ ഒ.ടി.ടി റിലീസുകളെക്കുറിച്ചുള്ള ചോദ്യത്തോട് ജയസൂര്യ പ്രതികരിച്ചില്ല.