തിരുവനന്തപുരം: കൊവിഡ് മൂലം നിറുത്തിവച്ച മംഗലാപുരം - നാഗർകോവിൽ പരശുറാം എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനായി 11 മുതൽ ആരംഭിക്കും. ഇതിനുള്ള മുൻകൂർ ബുക്കിംഗ് തുടങ്ങി. പഴയ ടൈംടേബിളിൽ മാറ്റമില്ല. ഗുരുവായൂരിൽ നിന്ന് രാവിലെ 5.45ന് പുറപ്പെടുന്ന പുനലൂർ എക്സ്പ്രസും സ്പെഷ്യൽ ട്രെയിനായി 3 മുതൽ ആരംഭിക്കും. ഇതോടെ കൊവിഡ്മൂലം നിറുത്തിവച്ചിരുന്ന എക്സ്പ്രസ് ട്രെയിനുകളിൽ ഭൂരിഭാഗവും സ്പെഷ്യൽ ട്രെയിനായി ആരംഭിച്ചു. എന്നാൽ സീസൺ ടിക്കറ്റ് നൽകാത്തതും ജനറൽ കമ്പാർട്ടുമെന്റില്ലാത്തതും പതിവ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും.