bayar

തിരുവനന്തപുരം: അറബിക് സർവകലാശാല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിവേദനം നൽകി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.എം. ഹാരിസ് തൃശ്ശൂർ, ഇമാം എ.എം ബദറുദ്ദീൻ മൗലവി, സക്കീർ ഹുസൈൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.