fd

വർക്കല:അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം വർക്കല താലൂക്ക് ആശുപത്രിയിൽ നടന്നു.മൂന്ന് മാസം പ്രായമുള്ള സാത്വിക് ശ്രീജിത്തിന് പോളിയോ തുള്ളിമരുന്ന് നഗരസഭ ചെയർമാൻ കെ.എം.ലാജി നൽകി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ആർ.അനിൽ കുമാർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.വർക്കല നഗരസഭയിലെ 31 കേന്ദ്രങ്ങളിൽ പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണവും നടന്നു.