തിരുവനന്തപുരം: കേരള എൻ.ജി.ഒ സെന്ററിന്റെ 43-ാം സംസ്ഥാന സമ്മേളനം പാളയം ജെ.പി ഭവനിലെ പി.ആർ. കുറുപ്പ് സ്മാരക ഹാളിലും ജില്ലാകേന്ദ്രങ്ങളിലും വെർച്വൽ യോഗമായി സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പനവൂർ നാസർ അദ്ധ്യക്ഷതയിൽ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്‌ക് പി. ഹാരിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിനു ചന്ദ്രശേഖരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ ജി. സജിപിള്ള, എം.കെ. മൊയ്തു, വട്ടിയൂർക്കാവ് രാജൻ, എസ്. സുനിൽകുമാർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ബിന്ദുലാൽ ചിറമേൽ നന്ദി പറഞ്ഞു. ഭാരവാഹികളായി പനവൂർ നാസർ (പ്രസിഡന്റ്), എം.കെ. മൊയ്തു, വട്ടിയൂർക്കാവ് രാജൻ, ബെന്നിമോൻ വർഗീസ്, കെ.ബി. സമ്പത്ത് (വൈസ് പ്രസിഡന്റുമാർ), കെ. ചന്ദ്രൻ (ജനറൽ സെക്രട്ടറി), ബിന്ദുലാൽ ചിറമേൽ, ജി. സജിപിള്ള, എസ്. സുനിൽകുമാർ, വള്ളിൽ ജയൻ (സെക്രട്ടറിമാർ) , ബിനുചന്ദ്രശേഖർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.