
തിരുവനന്തപുരം: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി എസ്.എസ്.ബിയിലെ ഇൻസ്പെക്ടർ ആർ. പ്രശാന്തിനെ തിരഞ്ഞെടുത്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന ഡി.കെ. പൃഥ്വിരാജ് ഡിവൈ.എസ്.പിയായി പ്രൊമോഷനാകുന്ന ഒഴിവിലാണ് തിരഞ്ഞെടുത്തത്. സംസ്ഥാന വൈസ് പ്രസിഡന്റുമാരായി തിരുവനന്തപുരം സിറ്റി കൺട്രോൾ റൂം എസ്.ഐ വി. ചന്ദ്രശേഖരൻ, കോഴിക്കോട് സിറ്റി ട്രാഫിക് എസ്.ഐ പി.ടി. മുരളീധരൻ എന്നിവരെയും സ്റ്റാഫ് കൗൺസിലിലേക്ക് സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എസ്.എസ്. ജയകുമാർ, പി.വി. സതീശൻ എന്നിവരെയും തിരഞ്ഞെടുത്തു.