കടയ്ക്കാവൂർ: ചെക്കാലവിളാകം തോണിക്കടവ് 102 - നമ്പർ റേഷൻകടയിൽ കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് റേഷനിങ് ഇൻസ്‌പെക്ടർ പ്രിൻസി കാർത്തികേയൻ നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തി.സ്റ്റോക്കിൽ 627 കിലോ പച്ചരി,220 കിലോ ഗോതമ്പ്,373 കിലോ പുഴുക്കലരി,136 കിലോ കടല ,134 കിലോ കുത്തരി എന്നിവ കുറവും 140 കിലോ ആട്ട കൂടുതലായും കണ്ടെത്തി. തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർക്ക് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് താലൂക് സപ്ലൈ ഓഫീസർ ഷാജി സേവിയർ റേഷൻ ഡിപ്പോയുടെ ലൈസൻസ് താത്കാലികമായി സസ്‌പെൻഡ് ചെയ്തു.