pra

കിളിമാനൂർ: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ കിളിമാനൂർ പൊലീസ് അറസ്റ്റുചെയ്‌തു. ഈന്തന്നൂർ ഇടവിള വീട്ടിൽ രാജേഷ് (25), പനപ്പാംകുന്ന് കോളനി മനു (31), ഈന്തന്നൂർ ചരുവിള വീട്ടിൽ അനീഷ് (27), കിഴക്കുംകര വീട്ടിൽ നിഷാന്ത് (24), ചരുവിള വീട്ടിൽ അനീഷ് (28) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: യുവതിയും രക്ഷിതാക്കളും രാജേഷ് ഉപദ്രവിക്കുന്നെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. സ്‌പെഷ്യൽ എഡ്യുക്കേറ്ററുടെ സാന്നിദ്ധ്യത്തിൽ യുവതിയിൽ നിന്ന് മൊഴിയെടുത്തു. സംഭവത്തിൽ കേസെടുത്ത ശേഷം പ്രതിയെ റിമാൻഡ് ചെയ്‌തു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതി നിരവധി തവണ പീഡനത്തിന് ഇരയായെന്ന് മനസിലാക്കി. സി.ഐ കെ.ബി. മനോജ് കുമാർ, എസ്.ഐ ബിജുകുമാർ, ജൂനിയർ എസ്.ഐ സരിത, ഷാജി, റാഫി, സി.പി.ഒമാരായ സോജു, സുജിത്, വിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ റിമാൻഡ് ചെയ്‌തു.