ss

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 2,09,573 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു.97.22 ശതമാനം കുട്ടികളാണ് തുള്ളിമരുന്ന് സ്വീകരിച്ചത്. ഇന്നലെ തുള്ളിമരുന്ന് സ്വീകരിക്കാനെത്താത്ത കുട്ടികൾക്ക് ഇന്നും നാളെയുമായി പരിശീലനം നേടിയ വോളന്റിയർമാർ വീടുകളിലത്തി മരുന്ന് നൽകും.ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകളും ഇന്നും നാളെയും പ്രവർത്തിക്കും. ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് ഇന്നലെ പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു മരുന്ന് വിതരണം.