തിരുവനന്തപുരം :ജുഡിഷ്യൽ കസ്റ്റഡിയിലിരിക്കവേ പീരുമേട് താലൂക്ക് ആശുപത്രിയിൽ മരിച്ച വാഗമൺ സ്വദേശി രാജ്‌കുമാറിന്റെ വിധവ എം.വിജയയ്‌ക്ക് ഇടുക്കിയിൽ ലാൻഡ് റവന്യു വകുപ്പിൽ ഒഴിവുള്ള ക്ലാർക്ക് തസ്തികയിൽ നിയമനം നൽകാൻ ഉത്തരവിറങ്ങി. വിജയയുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചാണ് നിയമനം. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് ഉത്തരവിറക്കിയത്. ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു.