തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകളും അധികാരവും നൽകി സർക്കാർ ഉത്തരവിറക്കി. മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ തിരിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദ്ദേശം. ജില്ലകളിലെ സ്ഥിതി മനസിലാക്കി 144 ഉൾപ്പെടെ പ്രഖ്യാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ഓരോ ജില്ലയിലും കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടർമാരെ സഹായിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ അയക്കാനും തീരുമാനിച്ചിട്ടുണ്ട്.