കൽപ്പറ്റ: ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന കെ.എം.ആലി (78) നിര്യാതനായി.
ആറ് പതിറ്റാണ്ടോളമായി വയനാട്ടിലെ പൊതുപ്രവർത്തനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ്, ഡി സി സി അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം, മടക്കിമല സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, ഡയറക്ടർ, സൗത്ത് വയനാട് റബ്ബർ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെകട്ടറി, ശംസുൽ ഉലമാ അക്കാദമി, വയനാട് മുസ്ലിം യതീംഖാന എക്‌സിക്യൂട്ടീവ് അംഗം. മൈലാടി മഹല്ല് സെക്രട്ടറി, പ്രസിഡന്റ്, ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: മണ്ണിൽ ഫാത്തിമ. മക്കൾ: പരേതനായ നൗഷാദ്, ശൗഖത്തലി, മുനീറ. മരുമക്കൾ: സുമയ്യ, മുസ്തഫ.