മാനന്തവാടി: വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിൽ വിചാരണ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം വരെ 22 സാക്ഷികളെ വിസ്തരിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും, പൊതിഞ്ഞ തുണിയും സാക്ഷികൾ തിരിച്ചറിഞ്ഞു. കൂടാതെ കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈൽ ഫോണും, പ്രതിയായ വിശ്വനാഥന്റെ ഫോണും സാക്ഷികൾ തിരിച്ചറിഞ്ഞു. മഹ്‌സർ ഒപ്പിട്ട അബ്ദുൽ സലാമിനെയും, ഇരകളുടെ മാതാപിതാക്കളെയും കഴിഞ്ഞു രണ്ട് ദിവസങ്ങളിലായി വിസ്തരിച്ചു. ജനുവരി 20 മുതൽ അടുത്ത ഘട്ടം വിചാരണ ആരംഭിക്കും. അമ്പതോളം സാക്ഷികളെ ഇനിയും വിചാരണ ചെയ്യേണ്ടതുണ്ടെതെന്നാണ് റിപ്പോർട്ട്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജോസഫ് മാത്യു ഹാജരായി. അഡ്വക്കേറ്റ് ഷൈജു മാണിശ്ശേരിയാണ് പ്രതിക്ക് വേണ്ടി ഹാജരായത്.