കൽപറ്റ: കോഫി ബോർഡിൽ ലെയ്‌സൺ ഓഫീസറായിരുന്ന അബ്ദുല്ല കല്ലേങ്കാടൻ (കോഫി അബ്ദുല്ല, 68 ) നിര്യാതനായി. കൽപറ്റ കോസ്‌മോപൊളിറ്റൻ ക്ലബ്ബ് പ്രസിഡന്റ്, വയനാട് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സെക്രട്ടറി, എസ്.പി.സി പ്രസിഡന്റ്, കേരള ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, ആൽക്കഹോളിക് അനോനിമസ് (എ.എ) പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. വയനാട് പുഷ്പമേളയുടെ മുഖ്യസംഘാടകനായിരുന്നു.
ഭാര്യ: മൈമൂന. മക്കൾ: അമൈലാൽ, സജ്‌ന. മരുമകൻ: ബഷീർ (ബഹ്റൈൻ).
ഖബറടക്കം ഇന്ന് രാവിലെ 10 ന് കൽപറ്റ വലിയ പള്ളി ഖബർസ്ഥാനിൽ.