cash
രേഖകളില്ലാതെ കടത്തിയ പണവും പ്രതികളും

ബാവലി: മതിയായ രേഖകളില്ലാതെ വാഹനത്തിൽ പച്ചക്കറി ചാക്കുകൾക്കിടയിൽ കടത്തികൊണ്ടു വന്ന 8.5 ലക്ഷം രൂപ പിടികൂടി. ഇത് സംബന്ധിച്ച് ഡ്രൈവറായ നാസർ (28), സഹായി അലി അഷ്‌കർ (35) എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഇന്നലെ കാലത്ത് 9 മണിക്കാണ് പണവും വാഹനവും പിടികൂടിയത്. വയനാട് അസി: എക്‌സൈസ് കമ്മിഷണർക്ക് നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പണം പിടികൂടിയത്.

വാഹനവും മറ്റും തുടർ നടപടികൾക്കായി തിരുനെല്ലി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. അസി.എക്സൈസ് കമ്മീഷണർ ജെ.താജുദ്ദീൻ കുട്ടി, ഇൻസ്പെക്ടർ പി.ജി.രാധാകൃഷ്ണൻ, സി.ഇ.ഒ മാരായ ടിന്റോ ജോൺ, കെ. മധു, ആർ.സി.ബാബു എന്നിവർ ചേർന്നാണ് പണം പിടികൂടിയത്.