
ആലപ്പുഴ : കരുവാറ്റ പഞ്ചായത്ത് നാലാം വാർഡ് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര നിർമ്മാണ സമിതി നിധിസമാഹരണ ഉദ്ഘാടനം കരുവാറ്റ ചട്ടയിൽ കുടുംബക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വിളയിൽ രാമചന്ദ്ര ക്കുറുപ്പ് നിർവ്വഹിച്ചു. നാലാം വാർഡ് നിധി പ്രമുഖ് ജെ.ദിലീപ് സംഭാവന ഏറ്റുവാങ്ങി. രാഷ്ട്രീയ സ്വയം സേവക സംഘം കരുവാറ്റ മണ്ഡലം കാര്യവാഹ് കെ.ഗിരീഷ് ചക്കിട്ടയിൽ, കുടുംബക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.ജി.വിജയമോഹൻ, ശ്രീരാമ ക്ഷേത്ര സമിതി ഭാരവാഹികളായ എം.പത്മകുമാർ, ഹരിദാസൻ, ചക്കിട്ടയിൽ രാമകൃഷ്ണ കുറുപ്പ്, നടുവിലപറമ്പിൽ നാരായണ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.