മുതുകുളം :ആറാട്ടുപുഴയെ ഭൂപടത്തിൽ നിന്ന് ഇല്ലാതാക്കുന്ന കരിമണൽ ഖനനം അനുവദിക്കില്ലെന്ന് ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമൻ പറഞ്ഞു . പാരിസ്ഥിതക പഠനമോ ,തീരദേശ സംരക്ഷണമോ നടത്താതെ തീരം തീറെഴുതുന്ന സമീപനം അംഗീകരിക്കില്ലെന്നും , തീരദേശ ജനതയുടെ പ്രതിഷേധത്തിന് ബി.ജെ.പിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.