ചേർത്തല: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്ക് കാർഷിക വിപണ കേന്ദ്രം തുറക്കും.നമ്മുടെ ബാങ്ക് കോ ഓപ്പ് മാർട്ട് എന്ന പേരിൽ ആരംഭിക്കുന്ന സ്ഥാപനത്തിൽ പച്ചക്കറി സംഭരണവും ഉണ്ടാകും.നടീൽ വസ്തുക്കളുടെയും കാർഷിക ഉപകരണങ്ങളുടേയും തൈകളുടേയും വളങ്ങളുടേയും വിപണനവും ഉണ്ടാവും.ഇതിന്റെ മുന്നോടിയായി നാളെ വൈകിട്ട് 3 ന് കണിച്ചുകുളങ്ങരയിലെ കർഷകരുടെകൂട്ടായ്മ ബാങ്ക് ആഡിറ്റോറിയത്തിൽ ചേരുമെന്ന് പ്രസിഡന്റ് വി.ആർ.ദിനേഷ് അറിയിച്ചു.