മുതുകുളം :വീട്ടിൽ സൂക്ഷിച്ചിരുന്ന 240 ലിറ്റർ കോട,15 ലിറ്റർ ചാരായം, വാറ്റുപകരണങ്ങൾ എന്നിവ എക്സൈസ് പിടികൂടി .ആറാട്ടുപുഴ കിഴക്കേക്കരയിൽ പുതിയ വിള വിജയ വിലാസത്തിൽ മണിലാലിന്റെ വീട്ടിൽ നിന്നാണ് ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അംബികേശനും സംഘവും ഇവ കണ്ടെടുത്തത് . ഇയാൾക്കെതിരെ കേസെടുത്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ടി.എ.വിനോദ്കുമാർ,സി.ഇ.ഒമാരായ ജിയേഷ് ,രാജേഷ്കുമാർ,ഷിബു,രാജേഷ്, ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.