പൂച്ചാക്കൽ: പെരുമ്പളം ദ്വീപിനെ കായൽ ടൂറിസം പദ്ധതിയുടെ ഭാഗമാക്കണമെന്ന് എസ്.എൻ.ഡി.പി.യോഗം 959-ാം നമ്പർ പെരുമ്പളം പുതുക്കാട് ശാഖ വിശേഷാൽ യോഗം ആവശ്യപ്പെട്ടു. യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി യോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി വി.എസ്.ബിനു ലാൽ (പ്രസിഡന്റ്),പി.ആർ.സത്യരാജ് (വൈസ് പ്രസിഡന്റ്), പി.വി.വിനീഷ് (സെക്രട്ടറി), ധനേഷ് ജി.പ്രസാദ് (യൂണിയൻ കമ്മിറ്റി അംഗം), പി.കെ.സുജിത്ത് (ദേവസ്വം സെക്രട്ടറി), രാജു പുതുക്കാട്ട് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജി.മനോഹരൻ, ഉണ്ണിക്കൃഷ്ണൻ, ആർ.രമേശൻ, പി.എസ്.ബേബി തുടങ്ങിയവർ സംസാരിച്ചു.