അരൂർ:എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം ആരംഭിക്കുന്ന കമ്പ്യൂട്ടർ ട്രെയിനിംഗ് സെന്ററിലെ ക്ലാസ്സുകൾ 28ന് ആരംഭിക്കും. യോഗ്യതയുള്ള പട്ടികജാതി-പട്ടിക വർഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. നിശ്ചിത ശതമാനം സീറ്റുകൾ മറ്റു പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്കായി മാറ്റി വച്ചിട്ടുണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതമുള്ള അപേക്ഷകൾ 20 ന് വൈകിട്ട് 5 മണിയ്ക്കകം സെക്രട്ടറി, എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം എരമല്ലൂർ പി.ഒ, 688537 എന്ന വിലാസത്തിൽ ലഭിച്ചിക്കണം. ഫോൺ: 9645601652