വള്ളികുന്നം: ദൈവപുരയ്ക്കൽ ദേവീക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷികത്തിനും ഉത്സവത്തിനും തുടക്കമായി. തിരുമുടി ദർശനത്തോടെ 12ന് സമാപിക്കും. 9 വരെ തോറ്റംപാട്ട് നടക്കും. 10ന് രാവിലെ 8നു ബ്രഹ്മകലശം, 9 നു ദേവിയ്ക്ക് കാപ്പുകെട്ട് , വൈകിട്ട് 7നു ഭഗവതിസേവ, 7.30നു ധർമ്മശാസ്താവിന് കളമെഴുത്തുംപാട്ടും. 11ന് രാവിലെ 7നു ഉഷപൂജ, 8 നു ഭഗവതിയെ പുറത്തെഴുന്നള്ളിച്ചു പൂജ, 9 നു ദുർഗാദേവിക്ക് കാപ്പുകെട്ട്, 11.30നു ഉച്ചപൂജ, 12നു വാർഷിക പൂജ, വൈകിട്ട് 7നു ഭഗവതിസേവ, 7. 30നു തായമ്പക തുടർന്ന് പൂപ്പട, കോലം തുള്ളൽ. ഉത്സവദിനമായ 12ന് രാവിലെ 7നു പ്രഭാതഭേരി, 7.30നു ഉഷപൂജ, 10.30നു പുറത്തെഴുന്നള്ളിപ്പ്, 11.30നു ശ്രീഭൂതബലി, 2 30നു കാവിൽസർപ്പപൂജ ,വൈകിട്ട് 7നു സേവ 7.30നു തിരുമുടി ദർശനം. തുടർന്ന് വലിയകാണിക്ക, തിരുമുമ്പിൽപറ, അൻപൊലി, കുലവാഴസമർപ്പണം, എതിരേൽപ്പ്, തിരുമുടി പേച്ച്, ദിക് ബലി, കുലവാഴ വെട്ട്.