വള്ളികുന്നം: ഹിന്ദു ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റി കൺവൻഷൻ ജില്ലാ പ്രസിഡൻ്റ് കെ.പി. രാധാകൃഷ്ണൻ, സുകുമാരൻ നമ്പൂതിരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വി.രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് പി.ബി വാസുദേവൻ പിള്ള, വൈസ് പ്രസിഡന്റ് ബാബു കടുവുങ്കൽ ,ജനറൽ സെക്രട്ടറി പി.സൂര്യകുമാർ, ചാരുംമൂട് മേഖല പ്രസിഡന്റ് രജീഷ് മങ്കുഴി, ഇലിപ്പക്കുളം മുരളി, ടി.ജി ശ്രീകുമാർ ,കെ.ഷാജി എന്നിവർ സംസാരിച്ചു.. ഭാരവാഹികളായി ആർ.ശശി (രക്ഷാധികാരി), വി.രത്നാകരൻ പ്രസിഡന്റ്), വി.മുരളീധരൻ, ജയൻപിള്ള, സി.ടി.സുരേഷ്കുമാർ, ഷീജാ സന്തോഷ് (വൈസ് പ്രസിഡന്റുമാർ), ടി.ജി. ശ്രീകുമാർ, കെ.ഷാജി (ജനറൽ സെക്രട്ടറി),പി.സന്തോഷ്, അരുൺകുമാർ, പ്രീതാ ബിനോയ് (സെക്രട്ടറി), മോഹൻ (ട്രഷറർ).